ക്രിസ്തുമസ് ഉൾപെടെയുള്ള എല്ലാ ആഘോഷങ്ങളിലും നമ്മുടെ എളിയവരെ കൂടി ചേർത്തു പിടിച്ചു വേണം ആഘോഷിക്കുവാൻ എന്ന് യാ ക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മോർ പീലക്‌സിനോസ് കട്ടപ്പനയിലെ സംയുക്ത ക്രിസ്‌തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേയാണ് ക്രിസ്തുമസ് സന്ദേശമായി ഇക്കാര്യം പറഞ്ഞത്
27 -ാമത് സംയുക്ത ക്രിസ്‌തുമസ് ആഘോഷമാണ് കട്ടപ്പനയിൽ സംഘടിപ്പിച്ചത്.കട്ടപ്പന സെന്റ് ജോർജ് യാക്കോബായ ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് ആഘോഷം സംഘടിപ്പച്ചത് ഉദ്ഘാടന ചടങ്ങിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർമാൻ റവ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു.
എക്യൂമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ്, വൈ എം സി എ , വിവിധ ക്രൈസ്‌തവ സഭകൾ, പ്രസ് ക്ലബ് കട്ടപ്പന,എച്ച് സി എൻ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗൺ, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി, എന്നിവയുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ സംയുക്ത ക്രിസ്‌തുമസ് കരോൾ സംഘടിപ്പിച്ചത്.കട്ടപ്പന സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ. ജോസ് മംഗലത്ത് ക്രിസ്‌തുമസ് കേക്ക് മുറിക്കൽ നിർവഹിച്ചു.
ഇടുക്കി രൂപതാ വികാരിജനറാൾ ഫാ.എബ്രഹാം പുറയാറ്റ് മുഖ്യപ്രഭാഷണം നടത്തി. എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ്ജ് ജേക്കബ്, വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജിതിൻ വർഗീസ്, കട്ടപ്പന സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ. സാജോ ജോഷ്വാ മാത്യു, കട്ടപ്പന സെന്റ്റ് ജോർജ് യാക്കോബായ ചർച്ച് വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെൻ്റ് ജോൺസ് സി എസ് ഐ ചർച്ച് വികാരി റവ ഡോ. ബിനോയ് പി ജേക്കബ്, കട്ടപ്പന ക്‌നാനായ കത്തോലിക്ക ചർച്ച് വികാരി ഫാ. ഷിജു വട്ടം പുറത്ത് സെന്റ്റ് ജോൺസ് ഹോസ്‌പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു ചാക്കോ വാലുപറമ്പിൽ, തുടങ്ങി കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയിലെ ആളുകൾ പങ്കെടുത്തു
.

