തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ ബസ് അപകടത്തിൽ ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംഗ്ഷനിലുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
റോട്ടറി ജംഗ്ഷനിലെത്തിയ ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ഇതിനുശേഷം ബസ് റോഡിന് എതിർവശത്തുള്ള ഒരു കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയെങ്കിലും വലിയൊരു അത്യാഹിതം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഏതാനും സമയം ഗതാഗത തടസ്സമുണ്ടായി.

