കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ.ഇടുക്കി അടിമാലിക്ക് പിന്നാലെ പള്ളിവാസലിലും മണ്ണിടിഞ്ഞു. പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്.
ഇന്നലെ രാത്രി 10.30യോടെയായിരുന്നു സംഭവം. ഇതു വഴിയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി.പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ആശങ്ക നിലനിൽക്കുന്നു.





