ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നൽകാൻ ഇരട്ടയാറിൽ കർഷക വേഷത്തിലെത്തിയ ആൾ ശ്രദ്ധേയനായി
ഇരട്ടയാറിൽ നടന്ന ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യാൻ വകുപ്പ് മന്ത്രി വേദിയിലിരിക്കുമ്പോഴാണ്ജോസ് തലയിൽ പാളത്തൊപ്പി വച്ച് കർഷക വേഷത്തിൽ എത്തിയത്.സെക്യൂരിറ്റികൾ മന്ത്രിയെ കാണാൻ പിന്നീട് അവസരം ഒരുക്കി നൽകാമെന്ന് അറിയിച്ച് കസേരയിൽ ഇരുത്തിയെങ്കിലും മന്ത്രി ഇദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.
ക്ഷീരകർഷകരായ ഭർത്താവിനും ഭാര്യക്കും തുല്യ പെൻഷൻ അനുവദിക്കുക, നിലവിൽ ലഭിക്കുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക, പാൽ വില വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജോസ് എന്ന കർഷകൻ്റെ ആവശ്യം.നിവേദനം കൈപ്പറ്റിയ മന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജോസിന് ഉറപ്പുനൽകുകയും ചെയ്തു.തുടർന്ന് ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് ഇദ്ദേഹം മടങ്ങിയത്.

