ഇടുക്കി ജില്ലാ ക്ഷീരകർഷക സംഗമം 2025 - 26 രണ്ടാം ദിവസം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
ഇരട്ടയാർ സെൻറ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് ജില്ലാ ക്ഷീരവികസന സെമിനാർ സംഘടിപ്പിച്ചത്.മില്‍മയുടെ വിവിധ ഡയറി ഉല്‍പ്പന്നങ്ങള്‍, വിവിധ കമ്പനികളുടെ കറവയന്ത്രങ്ങള്‍, പാലിന്റെ ഗുണനിലവാരം അളക്കുന്ന മെഷീനുകള്‍, കാലിത്തിറ്റകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള വിവിധ സപ്ലിമെന്റുകള്‍, ചാണകം ഉണക്കുന്ന മെഷീനുകള്‍, മൃഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ സ്റ്റാളുകളാണ് എക്‌സ്‌പോയിൽ ഒരുക്കിയിരുന്നത്.
ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര കര്‍ഷക സഹകരണ സംഘങ്ങളുടെയും നാങ്കുതൊട്ടി ആപ്‌കോസ് എന്നിവര്‍ചേര്‍ന്ന് ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, ജില്ലയിലെ മറ്റുസഹകരണ സ്ഥാപനങ്ങള്‍, ക്ഷീര കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ബ്ലോക്ക് ക്ഷീര പദ്ധതികളും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉടുമ്പൻ ചോല എംഎല്‍എമാരായ എം എം മണി അധ്യക്ഷനായിരുന്നു. മികച്ച ക്ഷീരകര്‍ഷകന്‍ കമ്പംമെട്ട് വാണിയപ്പുരയ്ക്കല്‍ ജിന്‍സ് കുര്യന്‍, ക്ഷീരകര്‍ഷക ചെല്ലാര്‍കോവില്‍ കമ്പിയില്‍ മോളി ലാലച്ചന്‍, എസ്‌സിഎസ്ടി കര്‍ഷകന്‍ ഇളദേശം നോമ്പ്രയില്‍ മനോജ് തങ്കപ്പന്‍, യുവ കര്‍ഷകന്‍ ഇളംദേശം ചാമക്കാലായില്‍ ദീപക് ജോസ്, ക്ഷീരകര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ നെടുങ്കണ്ടം താന്നിവീട്ടില്‍ ടി എസ് എവിമോന്‍, കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘമായ ചെല്ലാര്‍കോവില്‍ ആപ്കോസ് തുടങ്ങി നിരവധി പേർക്ക് പുരസ്‌കാരങ്ങൾ നല്‍കി.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബോർഡ് മെമ്പർ പോൾ മാത്യു,ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ ,അസിസ്റ്റൻറ് ഡയറക്ടർ ജിസാ ജോസഫ്, കട്ടപ്പന ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ എന്‍ മിനിമോള്‍, ഇആര്‍സിഎംപിയു ബോര്‍ഡംഗം അജേഷ് മോഹനന്‍,സ്വാഗതസംഘം ചെയർമാൻ ജയൻ കെ കെ തുടങ്ങിയവര്‍ സംസാരിച്ചു.

