കട്ടപ്പന എകെജിപടി ടോപ്പ് സംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നടന്നു

കട്ടപ്പന നഗരസഭയയിലെ 33 ആം അവാർഡ് കൗൺസിലർ പ്രശാന്ത് രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2023-24സമ്പത്തിക വർഷം മൂന്നു ലക്ഷം രൂപയും 2024-25 സാമ്പത്തിക വർഷം മൂന്നര ലക്ഷം രൂപയയും മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വർഗീയതയ്ക്കെതിരെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സാംസ്കാരിക കലാ നവോത്ഥാന സംഗമമാണ് സാംസ്കാരിക നിലയങ്ങൾ എന്ന് എംപി പറഞ്ഞു .
കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് സ്തു ദ്ധ്യർഹമായസേവനം നടത്തിയ കൗൺസിലർ പ്രശാന്ത് രാജുവിന് ADS ന്റെ ഉപഹാരവും MP സമർപ്പിച്ചു. ചടങ്ങിൽ വാർഡ് കൗൺസിൽ പ്രശാന്ത് രാജു അധ്യക്ഷനായിരുന്നു . നഗരസഭ വൈസ് ചെയർമാൻAd. K J ബെന്നി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ , സെലിൻ ജോയി, ലിജി അജയൻ , സന്തോഷ് ഓലനാൽ, റോയി ഇല്ലിക്കാമുറി തുടങ്ങിയവർ സംസാരിച്ചു.പ്രായഭേദമന്യേ നിരവധി പ്രദേശവാസികളാണ് ഉദ്ഘാടന ചടങ്ങിൽ എത്തിയത്.