മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് (18) രാവിലെ 8 മണി മുതൽ ഉയർത്തി 5000 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് (18) രാവിലെ 8 മണി മുതൽ ഉയർത്തി 5000 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും. റൂൾ കർവ് അനുസരിച്ച് പിന്നീട് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് ഉയർത്താൻ സാധ്യതയുണ്ട്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
അപകട സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറെ ചുമതലപ്പെടുത്തി. രാവിലെ 6 മണി വരെയുള്ള വിവരം പ്രകാരം 137.8 ആണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.