കട്ടപ്പന ഉപജില്ലയിലെ ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മൽസരം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു

കട്ടപ്പന ഉപജില്ലയിലെ ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മൽസരം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജെആർസി ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവും കട്ടപ്പന മുൻസിപ്പാലിറ്റി കൗൺസിലറുമായ ജോയി ആനി ത്തോട്ടം ക്വിസ്സ് മൽസരം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന എഇഒ രാജശേഖരൻ സി സമ്മാന വിതരണം നടത്തി. കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് ,കട്ടപ്പന ഉപജില്ല ജെ ആർ സി കോ ഓർഡിനേറ്റർ സിനി കെ വർഗീസ്, കൺവീ ആശ എന്നിവർ ആശംസകളർപ്പിച്ചു.
കട്ടപ്പന സബ്ജില്ല ഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മൽസരത്തിൽ നരയമ്പാന മന്നം മെമ്മോറിയൽ ഹൈസ്കൂൾ ഒന്നാം സ്ഥാനവും മേരികുളം സെൻ്റ് മേരീസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി.