ഇടുക്കി മെഡിക്കൽ കോളേജ് നേഴ്സിങ്ങ് വിദ്യാർത്ഥി കൾ അനിശ്ചിതകാല സമരം ആരംഭിച്ചു

ഇടുക്കി മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജ് ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കത്തതിൽ പ്രതിക്ഷേധിച്ചാണ് നേഴ്സിങ്ങ് വിദ്യർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.രണ്ട് വർഷക്കാലമായിട്ടും വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമോ വേണ്ടത്ര അധ്യാപകരോ ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ അംഗീകാരമോ ലഭിച്ചിട്ടില്ല.
പലതവണ ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ലന്നാണ് പരാതി.സമരത്തിന് വിദ്യാർത്ഥികൾക്കൊപ്പം ചില രക്ഷിതാക്കളും എത്തി.കേരള ബി.എസ്.സി നേഴ്സിങ്ങ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിലും സമരത്തിന് പിൻതുണ നൽകിയിട്ടുണ്ട്.