ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന റൈസ് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം നടന്നു

Oct 16, 2025 - 17:55
 0
ഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന റൈസ് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം നടന്നു
This is the title of the web page

വെള്ളയാംകുടി സെൻ്റ് ജോർജ് പാരീഷ് ഹാളിൽ വെച്ചാണ് റൈസ് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം നടന്നത്. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ച സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ ഉമേഷ് IAS ഉദ്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രമുഖ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്‌ജി മുഖ്യാതിഥിയായിരുന്നു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി, മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിദ്യാഭ്യാസ ഓഫീസേഴ്‌സ്, വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം മുതൽ വൈവിധ്യമാർന്ന പ്രോഗ്രാമുകളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഇടുക്കിയുടെ ടൂറിസം സാധ്യതകൾ, വൈദ്യുതി പാഴാക്കാതിരിക്കാൻ എനർജി ഹീറോ,ദുരന്ത നിവാരണ അവബോധ പരിശീലനം, ഇടുക്കി കപ്പ് ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെൻ്റ്, അക്കാദമിക മികവിന് വിദഗ്‌ധരുടെ ഓൺലൈൻ/ ഓഫ് ലൈൻ ക്ലാസുകൾ, അടിസ്ഥാന റോഡ് സുരക്ഷാ അവബോധ പ്രോഗ്രാം, കായികതാരങ്ങൾക്കായുള്ള വിദഗ്‌ധ സ്പോർട്‌സ് പരിശീലന ക്യാമ്പ്, പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ചവരെ അനുമോദിക്കാൻ പ്രതിഭാ സംഗമം, മികച്ച NSS, NCC, SPC,SCOUT&GUIDE പുരസ്‌കാരം,വിദഗ്‌ധരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവയാണ് നടപ്പിലാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow