ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ തങ്കമണിയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ തങ്കമണിയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് മനോജ് എം തോമസിന്റെ അധ്യക്ഷതയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിന്റെ 2025 -26 കാലയളവിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ് പൂങ്കുടിയിൽ ലിജീഷ് ജോസഫിന് ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് ബാങ്കിന്റെ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് അംഗം ജോസ് പാലത്തിനാൽ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്കിന്റെ ജനറൽ മാനേജർ ശിവകുമാർ കെ എസ് ആദ്യ വായ്പ വിതരണം നടത്തി.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്വർണ്ണപ്പണയ വായ്പ വിതരണവും നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ റോമിയോ സെബാസ്റ്റ്യൻ, ബാങ്ക് വൈസ് പ്രസിഡണ്ട് എം എസ് സുരേന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി കാവുങ്കൽ ടിന്റാമോൾ വർഗീസ്,
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ ഫോണിൽ സോണി ചൊല്ലാമാടം, ചിഞ്ചുമോൾ ബിനോയ്, റെനി റോയ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ജെ ജോൺ ജോസ് തൈശ്ശേരിയിൽ, ചെറിയാൻ കട്ടക്കയം, ഡയറക്ടർ ബോർഡ് മെമ്പേഴ്സ്,ഇതര ബാങ്കുകളുടെ പ്രസിഡണ്ട്മാർ, ബാങ്ക് സെക്രട്ടറി അനിത പി റ്റി തുടങ്ങിയവർ നേതൃത്വം നൽകി.