ഇടതു സർക്കാർ തൊഴിലാളി വഞ്ചകർ ; തോമസ് രാജൻ

Oct 16, 2025 - 13:34
 0
ഇടതു സർക്കാർ തൊഴിലാളി വഞ്ചകർ ; തോമസ് രാജൻ
This is the title of the web page

കഴിഞ്ഞ ഒമ്പതര വർഷക്കാലം കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ സർക്കാർ തൊഴിലാളി വഞ്ചകരാന്ന് കെപിസിസി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു ഐഎൻടിയുസി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ചുമട്ടുതൊഴിലാളി സബ് ഡിവിഷൻ ഓഫീസിന് മുമ്പിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന സബ് ഡിവിഷൻ ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക,ചുമട്ടു തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളും ESI പരീക്ഷയിൽ ഉൾപ്പെടുത്തുക,ചുമട്ടുതൊഴിലാളികൾക്ക് കാറ്റേഡ് നിയമപ്രകാരം കാർഡ് വിതരണം നടത്തുമ്പോൾ ജില്ലാ ക്ഷേമ ബോർഡിന്റെ അഭിപ്രായം പരിഗണിക്കുക,  വിവാഹ വിദ്യാഭ്യാസ സഹായങ്ങൾ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണം എന്നും ഇതെല്ലാം ഇപ്പോൾ നടപ്പാക്കാതിരിക്കുന്ന സർക്കാർ തൊഴിലാളികളുടെ വഞ്ചനയാണ് നടത്തുന്നത് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു കർബങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട് ഐഎൻടിസി ജില്ലാ സെക്രട്ടറി രാജു ബേബി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചാക്കുംമൂട്ടിൽ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് മുരളി റീജണൽ പ്രസിഡന്റ് സന്തോഷ് അമ്പിളി വിലാസം ജോസ് ആനക്കല്ലിൽ പി എൻ വർക്കി പെടിപറ പി എസ് രാജപ്പൻ പി എസ് മേരി ദാസൻ രാധാകൃഷ്ണൻ നായർ സോജൻ വെളിഞ്ഞാലിൽ കെ ടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow