അയ്യപ്പൻകോവിൽ പരപ്പ് തോണിത്തടിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
അയ്യപ്പൻകോവിൽ പരപ്പ് തോണിത്തടിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പാമ്പനാർ കല്ലാർ മുക്ക് സ്വദേശി രാജേന്ദ്രനും ഭാര്യക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന മകൾ പരിക്കേൽക്കാതെ രക്ഷപെട്ടു.ഇന്ന് 10.30 ഓടെയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ കാർ മറികടക്കുന്നതിനിടെ ബസിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം ബസിനടിയിൽ കയറി പോയി. വാഹനം ഓടിച്ചത് രാജേന്ദ്രനാണ്. രാജേന്ദ്രനും ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

