വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമെടുത്ത സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനം നടത്തി

പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. യോഗത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, എല്‍ഡിഎഫ് നേതാക്കളായ വി ആര്‍ ശശി, ഷാജി കൂത്തോടിയില്‍, സി എസ് അജേഷ്, എം സി ബിജു, ടോമി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.