പീരുമേട് മത്തായി കൊക്കക്ക് സമീപം വാഹന അപകടം നാലുപേർക്ക് ഗുരുതര പരിക്ക്

പീരുമേട് മത്തായി കൊക്കക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പീരുമേട് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് പന്തൽ ഇടാൻ സാധനങ്ങളുമായി വന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം പാറക്കെട്ടുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്ന് സംശയിക്കുന്നു.
മുണ്ടക്കയം പുഞ്ചവയൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനം പന്തൽ നിർമ്മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയം പുഞ്ചവയൽ സ്വദേശികളായ സുധീർ ( 52 ), ബിനോയ് (45), ദിനു ( 31 ), ബാബു (51) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ദിനു, ബിനോയ് എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.