തൊടുപുഴയിൽ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിലായി

തൊടുപുഴയിൽ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിലായി. പടയപ്പ ഫൈസൽ എന്നറിയപ്പെടുന്ന ഫൈസലും എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ആഷിഖുമാണ് തൊടുപുഴ പോലീസിൻ്റെ പിടിയിലായത്. 4.18 ഗ്രാം എംഡിഎംഎ ഇരുവരിൽ നിന്നും പിടിച്ചെടുത്തു. ഇരുവർക്കുമെതിരെ മുൻപും കേസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പട്രോളിംഗിനിടെ സംശയം തോന്നി വാഹനം പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാനും പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.