റൈസ്( RISE) പദ്ധതിയുടെ ഉദ്ഘാടനം നാളെ

Oct 15, 2025 - 18:25
 0
റൈസ്( RISE) പദ്ധതിയുടെ ഉദ്ഘാടനം നാളെ
This is the title of the web page

Lഇടുക്കി ലോകസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നമനത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന റൈസ് (റിജുവിനേറ്റിംഗ് ഇടുക്കി സോഷ്യലി ആൻഡ് എഡ്യൂക്കേഷണലി) പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ഒക്ടോബർ 16 ന് രാവിലെ 10.00 ന് വെള്ളയാംകുടി സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡീൻ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ശ്രീ.എൻ.എസ്.കെ ഉമേഷ് IAS ഉദ്ഘാടനം ചെയ്യും. പ്രമുഖ കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി മുഖ്യാതിഥി ആയിരിക്കും.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി, മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിദ്യാഭ്യാസ ഓഫീസേഴ്‌സ്, വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഈ വർഷം മുതൽ വൈവിധ്യമാർന്ന പ്രോഗ്രാമുകളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇടുക്കിയുടെ ടൂറിസം സാധ്യതകൾ, വൈദ്യുതി പാഴാക്കാതിരിക്കാൻ എനർജി ഹീറോ, ദുരന്ത നിവാരണ അവബോധ പരിശീലനം, ഇടുക്കി കപ്പ് ഇന്റർ-സ്‌കൂൾ ഫുട്ബോൾ ടൂർണമെൻ്റ്, അക്കാദമിക മികവിന് (NMMS/USS/LSS) വിദഗ്‌ധരുടെ ഓൺലൈൻ/ ഓഫ് ലൈൻ ക്ലാസുകൾ,

 അടിസ്ഥാന റോഡ് സുരക്ഷാ അവബോധ പ്രോഗ്രാം, കായികതാരങ്ങൾക്കായുള്ള വിദഗ്‌ധ സ്പോർട്‌സ് പരിശീലന ക്യാമ്പ്, പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ചവരെ അനുമോദിക്കാൻ പ്രതിഭാ സംഗമം,മികച്ച NSS, NCC, SPC,SCOUT&GUIDE പുരസ്‌കാരം, വിദഗ്‌ധരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവയാണ് നടപ്പിലാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow