ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ 2025-26 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കമ്പിളി പുതപ്പ് വിതരണം ചെയ്തു

ഓരോ വർഷവും വയോജനങ്ങൾക്കായി നിരവധി പദ്ധതികളാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കട്ടിൽ വിതരണം ചെയ്‌തിരുന്നു.2025-26 സാമ്പത്തിക വർഷത്തിലും പഞ്ചായത്തിലെ വയോജനങ്ങളെ ചേർത്ത് പിടിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കിയത്.60 വയസിനു മുകളിൽ പ്രായമുള്ള പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങൾക്കും കമ്പിളി പുതപ്പുകൾ വിതരണം ചെയ്‌തുകൊണ്ടാണ് ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കിയത്.
വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആറരലക്ഷം രൂപ മുതൽമുടക്കി 650 പേർക്കാണ് പുതപ്പുകൾ വിതരണം ചെയുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 327 പേർക്ക് പുതപ്പുകൾ വിതരണം ചെയ്‌തു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന വിതരണ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് നിർവഹിച്ചു.
പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന വിതരണോൽഘാടനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സ്ൺ മനു റെജി,ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,സി ഡി എസ് ചെയർപേഴ്സൺ ശ്യാമള ബാലൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുളസീധരൻ നായർ,ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.