മാലിന്യ സംസ്‌കരണത്തിൽ പുതിയ ചുവട് വെപ്പുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

മാലിന്യ സംസ്‌കാരണത്തിൽ മുന്നേറുകയാണ് രാജകുമാരി ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മ സേനയുടെ പ്രവർത്തങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി അജൈവമാലിന്യങ്ങൾ തരം തിരിക്കുന്നതിനും ഹരിതകർമ്മ സേനയുടെ പ്രവർത്തങ്ങൾ ലഘുകരിക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ഇതിന്റെ ഭാഗമായി ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള കൺവെയർ ബെൽറ്റ് സ്ഥാപിച്ചു.2024-25 സാമ്പത്തിക വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നടന്ന കൺവെയർ ബെൽറ്റിന്റെ സ്വിച്ച് ഓൺ കർമ്മം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജെ സിജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഹരിതകർമ്മ സേന അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ ഉദ്യോഹസഥർ തുടങ്ങിയവർ പങ്കെടുത്തു.