ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സി ക്കു കീഴിൽ രൂപീകരിക്കുന്ന പുതിയ ക്ലബ്ബ് ആയ കാഞ്ചിയാർ ലയൺസ് ക്ലബിന്റെ ഉദ്ഘാടനം നടന്നു

ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ക്ലബ്ബുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 318സി ക്കു കീഴിൽ ഉള്ള 176 ആം ക്ലബ്ബ് ആയാണ് കാഞ്ചിയാർ ലയൺസ് ക്ലബ്ബ് രൂപീകരിക്കപ്പെട്ടത്. 25 ഓളം അംഗങ്ങൾ നിലവിൽ കാഞ്ചിയാർ ലയൺസ് ക്ലബ്ബിൻറെ ഭാഗമാണ്. തുടർന്നുള്ള നാളുകളിൽ കൂടുതൽ ആളുകൾ ക്ലബ്ബിൻറെ ഭാഗമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ സ്പോൺസർഷിപ്പിൽ ആണ് പുതിയ ക്ലബ്ബ് രൂപീകരിക്കപ്പെട്ടത്.ലബ്ബക്കടയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന പരിപാടിയിൽ ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബി ഷൈൻകുമാർ പുതിയ ക്ലബ്ബ് ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്കറിയ യോഗത്തിൽ അധ്യക്ഷനായിരുന്നു.
പരിപാടിയിൽ പുതിയ അംഗങ്ങളും, ക്ലബ്ബ് ഭാരവാഹികളും സത്യപ്രതീജ്ഞ ചെയ്തു ചുമതലകൾ ഏറ്റെടുത്തു.ഡിസ്ട്രിക്റ്റ് ഒന്നാം വൈസ് ഗവർണർ വി. എസ് ജയേഷ്, രണ്ടാം വൈസ് ഗവർണർ കെ. പി. പീറ്റർ എന്നിവർ ഈ സത്യപ്രതീജ്ഞ ചടങ്ങിന് നേതൃത്വം നൽകി. ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി, ട്രഷറർ വർഗീസ് ജോസഫ് എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടനതോടനുബന്ധിച്ചു നിർധനനായ ഒരു വ്യക്തിക്ക് ഭവന നിർമ്മാണത്തിനായുള്ള സ്ഥലം കാഞ്ചിയാർ ക്ലബ്ബ് സൗജന്യമായി വിട്ടുനൽകി.ഡിസ്ട്രിക്റ്റ് ചീഫ് പി. ആർ. ഒ ജോർജ് തോമസ്, റീജിയൻ ചെയർപേഴ്സൺ റെജി ജോസഫ്, സോൺ ചെയർമാൻ ഫിലിപ്പ് ജോൺ, ഉപ്പുതറ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോയ് സേവിയർ, കാഞ്ചിയാർ ക്ലബ്ബ് ഭാരവാഹികളായ ബേബി ജോൺ, ഷിബി ഫിലിപ്പ്, എം. കെ രാജു എന്നിവർ നേതൃത്വം വഹിച്ചു.