അഖില കേരള ചേരമർ ഹിന്ദുമഹസഭ ഇടുക്കി ജില്ല നേതൃത്വ ക്ലാസ് കട്ടപ്പനയിൽ വെച്ച് സംഘടിപ്പിച്ചു

ദളിത് സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ ചർച്ചചെയ്യുകയും പത്തനംതിട്ടയിൽ ഒക്ടോബർ മാസം 26 തീയതി നടക്കുന്ന ചേരമർ സംഗമവും സഭയുടെ നൂറാം വാർഷികത്തിലും ഇടുക്കി ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ശാഖാ പ്രവർത്തകരെയും പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഖില കേരള ചേരമർ ഹിന്ദുമഹാസഭയ്ക്ക് അർഹമായ അംഗീകാരം കിട്ടുകയില്ല എങ്കിൽ സഭയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കാമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജീവ് രാജു ജില്ലാ സെക്രട്ടറി വി എസ് ശശി സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സജീവ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ കുഞ്ഞുമോൻ ട്രഷറർ സുഭാഷ് വനിതാ സംഘം ട്രഷറർ തങ്കമ്മ രാജു വനിതാ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.