കട്ടപ്പന ഓഫ് റോഡ്സ് എക്സ്ട്രീം ഫോർ ഇൻടു ഫോർ ക്ലബ്ബിന്റെ ലോഗോ പ്രകാശനവും കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉദ്ഘാടനവും നടന്നു

കട്ടപ്പന ഓഫ് റോഡ് സ് എക്സ്ട്രീം ഫോർ ഇൻടു ഫോർ ക്ലബ്ബിൻറെ ലോഗോ പ്രകാശനവും കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉദ്ഘാടനവും ഫുട്ബോൾ ടീം ജേഴ്‌സി പ്രകാശനവും കട്ടപ്പന സർവീസ് സഹകരണ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.ക്ലബ് പ്രസിഡന്റ് റിനോയ് രാജു അധ്യക്ഷൻ ആയ യോഗത്തിൽ, കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉത്ഘാടനം ചെയ്തു.
കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നും നറുക്കിട്ട് തിരഞ്ഞെടുത്ത ഷൈബിൻ അഗസ്റ്റിൻ കമ്മ്യൂണിറ്റി ലോഗോ പ്രകാശനം ചെയ്തു.ഫുട്ബോൾ ജേഴ്‌സി പ്രകാശനം Rotary Club uptown president പ്രദീപ് സ് മണി നിർവഹിച്ചു.നിലവിൽ കമ്മ്യൂണിറ്റി അംഗത്വത്തിൽ ഉള്ളത് 62 പേരാണ്. അതിൽ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാങ്ങളിൽ നിന്നുള്ളവരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു.
2012 ൽ തുടങ്ങി വിവിവിധ സാമൂഹിക, സാംസ്‌കാരിക പ്രവർത്തങ്ങളിൽ മുൻപിൽ നിന്ന് പ്രവർത്തിക്കുന്ന ക്ലബ് ആണ് കട്ടപ്പന Off Roads Extreme 4x4, 2018 ലെ പ്രളയകാലത്തെ പ്രവർത്തനം എടുത്തു പറയേണ്ടത് ആണ്.ചടങ്ങിൽ ക്ലബ് സെക്രട്ടറി സാലിഷ് അഗസ്റ്റിൻ, ട്രെഷരാർ പ്രവീൺ മോഹൻ, വൈസ് പ്രസിഡന്റ് ജസ്റ്റിൻ മാത്യു, ജോയിൻറ് സെക്രട്ടറി അജീഷ് ജോസഫ്, എക്സിക്യൂട്ടീവ് അംഗം ടോണി മാത്യു, ശ്രീജിത്ത് വിബി മറ്റ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.