കട്ടപ്പന കൊച്ചു തോവാള മറ്റത്തിൽപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കട്ടപ്പന നഗരസഭയിലെ 10,12 വാർഡുകളിലെ 20 കുടുംബങ്ങൾക്ക് പ്രയോജനപ്രദം ആകുന്ന കുടിവെള്ള പദ്ധതിയാണിത്. നഗരസഭയിൽ നിന്നും 3 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തി നൽകിയത്.മോട്ടോർ ഉൾപ്പെടെയുള്ള എല്ലാവിധ അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കട്ടപ്പനസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ കൗൺസിലർ സിബി പാറപ്പായി അധ്യക്ഷൻ ആയിരുന്നു. സിജു ചമ്മൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വിനോദിനി മറ്റത്തിൽ രാജൻ പുത്തൻപുരക്കൽ, രാജു കൂത്തറയിൽ, പ്രസാദ് മറ്റത്തിൽ, വിനോദ് മറ്റത്തിൽ, രാജീവ് ഞുണ്ടൻമാക്കൽ തുടങ്ങി നിരവധിപേർ പങ്കെടുത്തു.