മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം എത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ സന്ദേശമായി ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.



