കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി കോളേജിൽ സംസ്ഥാനതല ഹാക്കത്തോൺ സംഘടിപ്പിച്ചു

കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം സംസ്ഥാനതല ഹാക്കത്തോൺ സംഘടിപ്പിച്ചു. ജെൻ 201 ക്രിയേറ്റിംഗ് ദി നെസ്റ്റ് ജനറേഷൻ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗോപി കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എം ബി സി കോളേജിൽ സംഘടിപ്പിച്ച “GEN 201 – Creating the Next Generation” എന്ന പരിപാടി സാങ്കേതികതയുടെ പുതിയ വാതിലുകൾ തുറന്നു.സാങ്കേതിക വിദ്യയുടെയും സൃഷ്ടി പരതയുടെയും ഭാവിയെ രൂപപ്പെടുത്തുന്ന പുതിയ തലമുറയുടെ ഊർജ്ജമായി പരിപാടി മാറി. 24 മണിക്കൂർ നീണ്ട് നിൽക്കുന്ന പരിപാടിയാണ് കോളേജിൽ സംഘടിപ്പിച്ചത്. 8 ജില്ലകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.
ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കായി ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.എ.ഐ വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്ത പരിശ്രമഫലമായ ഈ പരിപാടി, സാങ്കേതികവിദ്യയുടെയും സൃഷ്ടിപരതയുടെയും ഭാവിയെ രൂപപ്പെടുത്താനു കുന്നതായി മാറി. പുതിയ തലമുറയുടെ സങ്കേതിക അറിവ് പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം വച്ചത്.
ഹാക്കത്തോൺ ഉദ്ഘാടന സമ്മേളനത്തിൽ എ ഐ വിഭാഗത്തിന്റെ മേധാവി പ്രൊഫ്. ആനി ചാക്കോ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ സോബിൻ മാത്യു കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ , കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഐ. ജോർജ് , ഡോ ഉമ്മൻ മേമൻ ഡോ. ഉമ്മൻ തരകൻ കെ. റ്റി, പ്ലേസ്മെന്റ് ഓഫീസർ ജോഷി എം. വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥി കോഡിനേറ്റർ നോയൽ ബിജു സംസാരിച്ചു. .