പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച ഇന്ന്; വയനാടിന് കൂടുതല്‍ കേന്ദ്ര സഹായവും എയിംസും ലക്ഷ്യം
മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനത്തില്‍ നിര്‍ണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ദുരന്തം തകര്‍ത്ത വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

