വിഷന്‍ 2031: ജലവിഭവ വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 17 ന് കട്ടപ്പനയില്‍

Oct 7, 2025 - 19:40
 0
വിഷന്‍ 2031: ജലവിഭവ വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 17 ന് കട്ടപ്പനയില്‍
This is the title of the web page

വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 17 ന് ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ആലോചനയോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

യോഗത്തില്‍ സെമിനാറിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സെമിനാര്‍, ടെക്‌നിക്കല്‍, അക്കോമഡേഷന്‍, ഫുഡ്, പബ്ലിസിറ്റി, ട്രാഫിക് ആന്റ് പാര്‍ക്കിംഗ്, വോളന്റിയേഴ്‌സ് കമ്മിറ്റി തുടങ്ങി വിവിധ ഉപസമിതികളടങ്ങിയ സംഘടക സമിതി രൂപികരിച്ചു. ഒക്ടോബര്‍ 17 ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ജലവിഭവ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 25 ന് മുന്നാറില്‍ ടൂറിസം വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow