ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തി ഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണം നടന്നു.വിവിധ വിഭാഗങ്ങളിലായി 101 അംഗ കമ്മറ്റിയും രൂപീകരിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി യോഗ ഉദ്ഘാടനം ചെയ്തു

May 26, 2026 - 21:04
 0
ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തി ഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും.
പരിപാടിയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണം നടന്നു.വിവിധ വിഭാഗങ്ങളിലായി 101 അംഗ കമ്മറ്റിയും രൂപീകരിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി യോഗ ഉദ്ഘാടനം ചെയ്തു
This is the title of the web page

2026 27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇരട്ടയാർ ശാന്തി ഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ചാണ് നടത്തുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണമാണ് നടന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇരിപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇടുക്കി ജില്ല വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി യോഗം ഉദ്ഘാടനം ചെയ്തു.

കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ സി. വിഷയ അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ രക്ഷാധികാരി ചെയർമാൻ വൈസ് ചെയർമാൻ ജനറൽ കൺവീനർ ജോയിൻ കൺവീനർ ട്രഷറർ എന്നിവരെയും വിവിധ വിഭാഗങ്ങളിലായി 101 കമ്മിറ്റിയും രൂപീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജൂൺ ഒന്നിന് പത്തുമണിക്കാണ് സ്കൂളിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെയും കാലാ സാംസ്കാരിക നേതാക്കളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ വിപുലമായി നടത്തുവാനുള്ള യോഗം തീരുമാനിച്ചിരിക്കുന്നത് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റഫി സി എസ് . സ്കൂൾ പ്രധാന അധ്യാപിക സുനിത റാണി ടി എസ്. പിടിഎ പ്രസിഡണ്ട് ഷൈൻ ജോസഫ്. കട്ടപ്പന ഉപജില്ല സീനിയർ സൂപ്രണ്ട് റിയാസ്. സ്കൂൾ സീനിയർ അസിസ്റ്റൻറ് ഉഷകെ എസ് എന്നിവർ സംസാരിച്ചു.

രക്ഷാധികാരികളായി ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ്. ഉടുമ്പും ചോല എംഎൽഎ സേനാപതി വേണു . ഇടുക്കി എംഎൽഎ റോയി കെ പൗലോസ്. തൊടുപുഴ എംഎൽഎ അബു ജോൺ ജോസഫ് .പീരുമേട് എംഎൽഎ അഡ്വ:സിറിയക് തോമസ്. ദേവികുളം എംഎൽഎ എഫ് രാജ. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീലാ സ്‌റ്റീഫൻ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow