മാലിദ്വീപിൽ ദിവേഹിയിലും, ഇസ്ലാമിലും എ പ്ലസ് നേടി കേരളത്തിന്റെ അഭിമാന തരമായി ഇടുക്കി സ്വദേശി അഹമദ് സിദ്ദിഖ് മിൻഷാവി.

May 26, 2026 - 12:24
 0
മാലിദ്വീപിൽ ദിവേഹിയിലും,  ഇസ്ലാമിലും എ പ്ലസ് നേടി  കേരളത്തിന്റെ അഭിമാന തരമായി ഇടുക്കി സ്വദേശി അഹമദ് സിദ്ദിഖ് മിൻഷാവി.
This is the title of the web page

ചെറുതോണി: മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പൂർത്തിയാക്കി ഇടുക്കി, കുടയത്തൂർ ചെറിയ കാലായിൽ മുഹമ്മദ് ഷാനിസ മുഹമ്മദ് ഷാ ദമ്പതികളുടെ മകനായ അഹമ്മദ് സിദ്ദീഖ് മിൻഷാവി. ദിവേഹിയും, ഇസ്ലാമും വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധേയമായ വിജയം ഇന്ത്യൻ വംശജൻ നേടിയെന്ന അംഗീകാരവും ലഭിച്ചു.

ഇതോടെ മിൻഷാവിയുടെ മികച്ച നേട്ടങ്ങൾക്ക് അന്തർദേശീയ തലത്തിൽ വ്യാപകമായ പ്രശംസയും, അംഗീകാരവും ലഭിച്ചു.മിൻഷാവിയുടെ അമ്മ നിസാമിസ് ദാരുമവന്ത സ്കൂൾലെ ഇക്കണോമിക്സ് അധ്യാപികയാണ്. അവർ അവിടെ 19 വർഷമായി അധ്യാപനം നടത്തിവരുന്നു. അദ്ദേഹത്തിന്റെ സഹോദരി മറിയം ഷനീസ് മുഹമ്മദ് ഷൗ വളരെ ചെറുപ്പത്തിലായിരിക്കെയാണ് മാലിദ്വീപിലെത്തിയത്. മിൻഷാവി മാലിദ്വീപിൽ തന്നെയാണ് ജനിച്ചത്. ഇരുവരും അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ദാരുമവന്ത സ്കൂളിലാണ്. അവരുടെ പിതാവ് കഴിഞ്ഞ 30 വർഷമായി മാലിദ്വീപിൽ ജോലി ചെയ്യുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദിവേഹിയും, ഇസ്ലാമും പഠിച്ചിരുന്നില്ലാത്തതിനാൽ സ്കൂളിലെ ഉയർന്ന സ്ഥാനങ്ങൾക്ക് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. സഹോദരിക്ക് നേടാനാകാത്ത സ്ഥാനം നേടണമെന്ന ആഗ്രഹമാണ് മിൻഷാവിയെ ആ വിഷയങ്ങൾ പഠിക്കാൻ പ്രേരിപ്പിച്ചത്. മാലിദ്വീപ് വിദ്യാർത്ഥികളോടൊപ്പം ശക്തമായ മത്സരത്തിലൂടെയാണ് ആ വിദ്യാർത്ഥി വിജയം വരിച്ചത്

“എന്റെ സഹോദരി മറിയത്തിന് നേടാനാകാത്ത സ്ഥാനം നേടാനാണ് ഞാൻ ഇസ്ലാമും ,ദിവേഹിയും പഠിച്ചത്,” എന്ന് മിൻഷാവി എന്ന വിദ്യാർത്ഥി പറയുന്നു.ആദ്യകാലത്ത് ദിവേഹിയും, ഇസ്ലാമും പഠിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ സ്കൂളിലെ പഠനവും ട്യൂഷൻ അധ്യാപകരുടെ സഹായവും സ്വന്തം പരിശ്രമവും ചേർന്നപ്പോൾ, എസ്. എസ്. സി പരീക്ഷയിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് നേടിയത്.

ദിവേഹി പഠിപ്പിച്ച സീനിയ ടീച്ചറെയും, ട്യൂഷൻ സഹായം നൽകിയ അബ്ദുറഹ്മാൻ സാറിനും മിൻഷാവി നന്ദി പറയുന്നു.ദിവേഹിയിൽ ഒരു ബി ഗ്രേഡും, ഇസ്ലാമിൽ ബി അല്ലെങ്കിൽ എ ഗ്രേഡും ലഭിക്കുമെന്നാണ് ഞാൻ കരുതിയത്, എന്ന് സന്തോഷത്തോടെയും അതിശയത്തോടെയും മിൻഷാവി പറയുന്നു.

കഴിഞ്ഞ വർഷവും ദാരുമവന്ത സ്കൂളിലെ മികച്ച ഫലം നേടിയതും മിൻഷാവിയായിരുന്നു. ദേശീയ തലത്തിലെ മുൻനിര പത്തിൽ നാലാം സ്ഥാനവും ലഭിച്ചു.ദിവേഹി ഭാഷ വളരെ നന്നായി സംസാരിക്കുന്ന മിൻഷാവി, എ-ലെവൽ പഠനം ഇന്ത്യയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയും എ-ലെവൽ പഠനം പൂർത്തിയാക്കിയത് ഇന്ത്യയിലാണെന്നും മിൻഷാവി കൂട്ടിച്ചേർത്തു.

ദാരുമവന്ത സ്കൂളിൽ പഠിക്കുമ്പോൾ താൻ ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പലർക്കും അറിയില്ലായിരുന്നുവെന്നും, പിന്നീട് അറിയുമ്പോൾ അവർ അത്ഭുതപ്പെടാറുണ്ടെന്നും മിൻഷാവി പറഞ്ഞു.

“സാധാരണയായി ഇടപഴകുമ്പോൾ ഞാൻ ഇന്ത്യൻ ആണെന്ന് ആരും മനസ്സിലാക്കാറില്ല. ഞാൻ ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പറയുമ്പോൾ അവർക്ക് അത്ഭുതമാകുന്നു,” എന്ന് വിദ്യാർത്ഥി ചിരിച്ചുകൊണ്ട് പറയുന്നു.തന്റെ വിജയത്തിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും മിൻഷാവി പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ നദിറ നൽകിയ പ്രോത്സാഹനവും അടുത്ത പിന്തുണയും തന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി.

തനിക്ക് സഹായം ചെയ്തവരുടെ പട്ടികയിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽമാരായ ജയ്സ് ശിഹാമ എന്നിവരെയും പ്രത്യേകം പരാമർശിച്ചു.ഗ്രേഡ് വൺ ക്ലാസ് ടീച്ചർ ഐഡ , ഗ്രേഡ് ത്രീ ക്ലാസ് ടീച്ചർ മാരീ, ഗ്രേഡ് ടെണ് ലീഡിംഗ് ടീച്ചർ നിസൂ, ക്ലാസ് ടീച്ചർ സിഹൂ എന്നിവരെയും തന്റെ നന്ദിപട്ടികയിൽ മിൻഷാവി ഉൾപ്പെടുത്തുന്നു

ദിവേഹി പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും, ദിവേഹി ഭാഷയിലൂടെ ഇസ്ലാം പഠിക്കുമ്പോൾ വിഷയങ്ങൾ “മനസ്സിലാകുന്നില്ല” എന്നുമുള്ള പരാതികൾക്ക് മിൻഷാവിയുടെ വിജയം ശക്തമായ മറുപടിയാണ്.

ഭാഷയോ പശ്ചാത്തലമോ എന്തായാലും ദൃഢനിശ്ചയവും ശരിയായ മാർഗനിർദ്ദേശവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം നേടാമെന്ന വലിയ പാഠവും മിൻഷാവി നേട്ടം പത്തരമാറ്റ് തിളക്കമുള്ള താക്കുന്നു. വിദ്യാർത്ഥിനി മറിയം ഏക സഹോദരിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow