കൊച്ചു കരിമ്പൻ -ആന്റോപുരം റോഡിലെ കലുങ്ക് പുനർ നിർമ്മിക്കാൻ മന്ത്രി റോഷി നിർദ്ദേശം നൽകി

Oct 4, 2025 - 15:45
 0
കൊച്ചു കരിമ്പൻ -ആന്റോപുരം റോഡിലെ കലുങ്ക് 
പുനർ നിർമ്മിക്കാൻ മന്ത്രി റോഷി നിർദ്ദേശം നൽകി
This is the title of the web page

കനത്ത മഴയെത്തുടർന്ന് തകർന്ന കൊച്ചു കരിമ്പൻ -ആന്റോപുരം റോഡിലെ ആന്റോപുരം പള്ളിയോടു ചേർന്നുള്ള കലുങ്ക് അടിയന്തിരമായി പുനർ നിർമിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പൊതു മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണാകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചൻ തോമസ്, പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. 

റോഡിന്റെയും കലുങ്കിന്റെയും കരിങ്കൽ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കയാണ്. വാത്തിക്കുടി - മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കലുങ്ക് പ്രദേശത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ദിവസവും ആശ്രയിക്കുന്നതാണ്. ശക്തമായ പേമാരിയിൽ കൽക്കെട്ട് ഇടിഞ്ഞ് പാലം അപകടത്തിലാവുകയായിരുന്നു. കുമരകം - കമ്പം, ആലപ്പുഴ - മധുര എന്നീ പ്രധാന ഹൈവേകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബൈപാസ് കൂടിയാണ് ഇത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow