ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദിനാചരണം നടത്തി
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധി ജയന്തി ദിനാചരണം നടത്തിയത്.ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് പരിപാടി അരഭിച്ചത്. തുടർന്ന് നടന്ന സമ്മേളനം എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. മനുഷ്യ വ്യക്തിത്വത്തിന്റെ എല്ലാ മേഖലയിലും സ്പർശിച്ചുകൊണ്ട് മനുഷ്യ പുരോഗതിക്കും, സംസ്കാര സമ്പന്നരായ മനുഷ്യരെ വാർത്തെടുക്കുന്നതിലും പ്രവർത്തിച്ച മഹത് വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി, നേതാക്കളായ സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, പി എസ് രാജപ്പൻ, ബീനാ ജോബി, ജെസ്സി ബെന്നി, പി എസ് മേരിദാസൻ, ബിജു പൊന്നോലി, റിന്റോ വേലനാത്ത്, ഷിബു പുത്തൻ പുരക്കൽ, ഷാജൻ എബ്രഹാം, ലിസി ജോണി തുടങ്ങിയവർ പങ്കെടുത്തു.



