ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ രാജാക്കാട് മേഖല കുടുംബ സംഗമത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

Sep 28, 2025 - 14:01
 0
ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ രാജാക്കാട് മേഖല കുടുംബ സംഗമത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു
This is the title of the web page

നായര്‍ സമുദായത്തിലെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും സൗഹൃദവും സാഹോദര്യവും പരസ്പര സഹായ മനോഭാവവവും വളര്‍ത്തിയെടുത്ത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഹൈറേഞ്ച് എന്‍ എസ് എസ് യൂണിയന്‍റെ നേതൃത്വത്തില്‍ കുടുംബ സമാഗമം 2025 എന്ന പേരിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നത്.

  ഇതിന്റെ ഭാഗമായി  നടക്കുന്ന രാജാക്കാട് മേഖല കുടുംബ സംഗമത്തിന് മുന്നോടിയായിട്ടാണ് വാഹന വിളംബര ജാഥ സംഘടിപ്പിച്ചത്. പൂപ്പാറ കരയോഗം ഓഫിസ് മന്ദിരത്തിൽ നിന്നും ആരംഭിച്ച വാഹന വിളംബര ജാഥ പൂപ്പാറ എൻ എസ് എസ് കരയോഗം പ്രസിഡന്റ് കെ എൻ രാജൻ ഫ്ലാഗ് ഓഫ് ചെയ്‌തു.ഏഴോളം കരയോഗങ്ങളിൽ നിന്നുമായി നിരവധിപേർ വാഹങ്ങളുമായി വിളംബര ജാഥയിൽ അണിനിരന്നു.,പൂപ്പാറയിൽ നിന്നും ആരംഭിച്ച ജാഥ രാജകുമാരി എൻ ആർ സിറ്റി കൂടി രാജാക്കാട് സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow