സിപിഐ ജില്ല കൗൺസിൽ,ജില്ല എക്സിക്യൂട്ടീവ് എന്നിവയിൽ നിന്നും കെ കെ ശിവരാമനെ ഒഴിവാക്കിയതായി ഇടുക്കി ജില്ല സെക്രട്ടറി കെ സലിം കുമാർ
സിപിഐ ജില്ല കൗൺസിൽ,ജില്ല എക്സിക്യൂട്ടീവ് എന്നിവയിൽ നിന്നും കെ കെ ശിവരാമനെ ഒഴിവാക്കിയതായി ഇടുക്കി ജില്ല സെക്രട്ടറി കെ സലിം കുമാർ.പാർട്ടി അംഗം ആയി തുടരാം. അംഗത്വത്തിൽ നിന്നും ഒഴിവാക്കണം എന്നും കമ്മറ്റിയിൽ ആവശ്യം ഉയർന്നിരുന്നു.
പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി. കെ കെ ശിവരാൻ പാർട്ടിക്കുള്ളിൽ പറയാതെ വിമശനങ്ങൾ പുറത്ത് പറഞ്ഞുവെന്നും തിരഞ്ഞെടുപ്പിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തിയില്ലെന്നും സലിം കുമാർ പറഞ്ഞു.





