ഉപ്പുതറ വളകോട് ഗവ: ഹൈസ്കൂളിൽ പഠന സഹായ വിതരണം നടത്തി :ബയോസ്റ്റാറ്റ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെയും ഗ്രീനർ വ്യൂ അഗ്രോകെമിക്കൽസ് വളകോടിൻ്റെയും നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്

Sep 26, 2025 - 15:51
 0
ഉപ്പുതറ വളകോട് ഗവ: ഹൈസ്കൂളിൽ പഠന സഹായ വിതരണം നടത്തി :ബയോസ്റ്റാറ്റ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെയും ഗ്രീനർ വ്യൂ അഗ്രോകെമിക്കൽസ് വളകോടിൻ്റെയും നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്
This is the title of the web page

ബയോസ്റ്റാറ്റ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെയും ഗ്രീനർ വ്യൂ അഗ്രോകെമിക്കൽസ് വളകോടിൻ്റെയും നേതൃത്വത്തിൽ വളകോട് ഗവ. ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 14 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം നടത്തിയത്.ബയോസ്റ്റാറ്റ് കമ്പനിയുടെ ലാഭത്തിൻ്റെ നിശ്ചിത ശതമാനം ഇന്ത്യയിലാകമാനം ഉള്ള തെരഞ്ഞെടുക്കപ്പെട്ട ഗവ.സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിൻ്റെ ഭാഗമായാണ് പഠനസഹായ വിതരണം നടത്തിയത്.

തുടർച്ചയായി രണ്ടാം വർഷമാണ് വളകോട്ടിൽ പഠന സഹായ വിതരണം നൽകുന്നത്. ശ്രീനർ വ്യൂ അഗ്രോ കെമിക്കൽസ് മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട പഠനത്തിൽ സമർദ്ധരായ കുട്ടികൾക്കാണ് പ്രഗതി സർട്ടിഫിക്കറ്റും സഹായ വിതരണവും നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ ഹെഡ്മിസ്ട്രസ് കെ ജെ. മിനി അദ്ധ്യക്ഷയായി.ബയോ സ്റ്റാറ്റ് മാർക്കറ്റിംഗ് ഡവലപ്പ്മെൻ്റ് ഓഫീസർ സാബു ചാക്കോ പരിപാടി ഉത്ഘാടനം ചെയ്തു.ഗ്രീനർ വ്യൂ എം.ഡി റ്റോമി ജോസഫ് പ്രയാഗ സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം ചെയ്തു.ഏരിയ മാനേജർ ശ്രീറാം മുരുകൻ,അനന്ദു കൃഷ്ണ,അനീഷ് കുര്യൻ,രാജീവ് ലാൽ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow