മുരിക്കാശ്ശേരി തേക്കിൻതണ്ടിൽ അനധികൃത മദ്യ വില്പനക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Sep 26, 2025 - 13:59
 0
മുരിക്കാശ്ശേരി തേക്കിൻതണ്ടിൽ അനധികൃത മദ്യ വില്പനക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
This is the title of the web page

വാത്തിക്കുടി പഞ്ചായത്തിലെ രാജപുരം തെക്കിൻതണ്ട് പെരിയാർവാലി പ്രദേശങ്ങളിൽ വ്യാപകമായ വ്യാജ മദ്യ വില്പന നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നുഎന്ന് ആരോപിച്ചാണ് മദ്യവർജന സമിതി മേഖല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തേക്കിൻതണ്ട് ടൗണിൽ സംഘടിപ്പിച്ച പരിപാടികൾ മദ്യവർജന സമിതി ഇടുക്കി ജില്ലാ കോഡിനേറ്റർ അഡ്വ. കെ ബി സെൽവം ഉദ്ഘാടനം ചെയ്തു. 

മദ്യ വില്പനക്ക് എതിരെ കുറ്റിച്ചൂൽ എന്ന മുദ്രാവാക്യമുയർത്തി നിരവധി സ്ത്രീകൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. മദ്യവിരുദ്ധ സമിതി പ്രവർത്തക സിന്ധു റെനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കോഡിനേറ്റർ കെസി വർഗീസ് , മുരളി ഇടപറമ്പിൽ, ബെറ്റി വർഗീസ് എന്നിവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow