കാടുകയറാതെ ഒറ്റക്കൊമ്പൻ ഇടമലക്കുടിയില്‍ ചുറ്റിത്തിരിയുന്നു

Sep 20, 2025 - 15:04
 0
കാടുകയറാതെ ഒറ്റക്കൊമ്പൻ  ഇടമലക്കുടിയില്‍ ചുറ്റിത്തിരിയുന്നു
This is the title of the web page

കാടിറങ്ങിയ ഒറ്റകൊമ്പന്‍ ഏറെ നാളുകള്‍ മൂന്നാര്‍ മേഖലയിലായിരുന്നു. കഴിഞ്ഞ ദിവസ്സമാണ് ഇടമലക്കുടിയിലേയ്ക്ക് എത്തിയത്. വനമേഖലയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റക്കൊമ്പന്‍ ഇപ്പോള്‍ ചുറ്റി തിരിയുകയാണ്. ഇടയ്ക്ക് ഇടമലക്കുടിയിലേയ്ക്കുള്ള വഴിയില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കാര്യമായ അക്രമണ സ്വഭാവം ആന പുറത്തെടുത്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. 

അതേ സമയം കഴിഞ്ഞ ദിവസ്സങ്ങളില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തും മറ്റും കാട്ടാന തമ്പടിച്ചത് ആശങ്കയായി. നിലവില്‍ കാടുകയറാതെ ജനവാസ മേഖളയില്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ കാട്ടാന ചുറ്റി തിരിയുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയാണെങ്കിലും ഉന്നധിയിലെ ആരും ആനയെ പ്രകോപിപ്പിച്ച് തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്നുമില്ല. അതേ സമയം കാടിന് നടുവിലുള്ള ഇടമലക്കുടിക്ക് ചുറ്റും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow