ഇടമലക്കുടിയില്‍ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാകുമ്പോളും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിന് നടപടിയില്ല

Sep 20, 2025 - 15:01
 0
ഇടമലക്കുടിയില്‍ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാകുമ്പോളും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിന് നടപടിയില്ല
This is the title of the web page

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പ‌ഞ്ചായത്തായാണ് ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വന്യ മൃഗ ശല്യവും ഇവിടെ രൂക്ഷമാണ്. പഞ്ചായത്തോഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേയ്ക്ക് കാട്ടാനകൾ എത്താതിരിക്കാനുള്ള ഒരുവിധ പ്രതിരോധ മാര്‍ഗ്ഗവുമില്ല.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇടമലക്കുടിയിലെ ഗവ. ഡ്രൈബല്‍ എല്‍ പി സ്കൂള്‍. സ്കൂളിന് നല്ല കെട്ടിടവും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കെലും ചുറ്റുമതിലോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സ്കൂളിനില്ല. നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് സമീപം വരെ കാട്ടാന അടകക്കമുള്ള വന്യ മൃഗങ്ങള്‍ നിരന്തം എത്താറുണ്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂളിന് ഫെന്‍സിംഗ് ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എച്ച് എം ഷിബു കെ വി ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂളിന് ചുറ്റും കാടുകള്‍ വളര്‍ന്ന് വനസമാനമായ അന്തരീക്ഷമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പുറത്തേയ്ക്കിറക്കാനും അധ്യാപകര്‍ക്ക് ഭയമാണ്. ശൗചാലയം അടക്കം സ്ഥിതി ചെയ്യുന്നത് കാടിനോട് ചേര്‍ന്നാണ് ഇതും വലിയ പ്രതിസന്ധിയാണെന്നും പ്രശ്ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നുമാണ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow