നാടിന് കാവല്‍ നില്‍ക്കുന്ന പോലീസിന് കാവല്‍ നില്‍ക്കുന്ന ഒരാളുണ്ട് കമ്പം മെട്ട് പോലീസ് സ്റ്റേഷനില്‍ ; ബ്രൂണോ എന്ന നായയാണ് പോലീസുകാരുടെയും പോലീസ് സ്റ്റേഷന്റെയും കാവൽക്കാരി

Sep 20, 2025 - 14:57
 0
നാടിന് കാവല്‍ നില്‍ക്കുന്ന പോലീസിന് കാവല്‍ നില്‍ക്കുന്ന ഒരാളുണ്ട് കമ്പം മെട്ട് പോലീസ് സ്റ്റേഷനില്‍ ; ബ്രൂണോ എന്ന നായയാണ് പോലീസുകാരുടെയും പോലീസ് സ്റ്റേഷന്റെയും കാവൽക്കാരി
This is the title of the web page

ബ്രൂണോയുടെ അനുസരണയും ശാന്തമായ സ്വഭാവവവും കണ്ടാല്‍ നമുക്കും തോന്നി പോകും ഇവള്‍ക്കും പൊലീസിന്‍റെ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന്. എല്ലാ ഉദ്യോഗസ്ഥരോടും അടുത്തിടപഴകും.. പുതിയതായിട്ടെത്തുന്ന ഉദ്യോഗസ്ഥരോട് പോലും ബ്രൂണോയുടെ പെരുമാറ്റം മുന്‍ പരിചയമുള്ളത് പോലെ തന്നെ. ആരും പഠിപ്പിച്ചതല്ലെങ്കിലും ഇവള്‍ക്ക് ചിട്ടവട്ടങ്ങളെല്ലാം കൃത്യമായി അറിയാം.

 സ്റ്റേഷന്‍റെ തിണ്ണയില്‍ കിടക്കും.. പക്ഷെ അകത്തേയ്ക്ക് കയറില്ല.. ആര് വന്നാലും കുരരക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യില്ല.. പക്ഷെ പുറത്തുനിന്നുള്ള ആരെങ്കിലും സ്റ്റേഷനിലെത്തി ബഹളം വച്ചാല്‍ ഇവള്‍ ഇടപെടും. മൂന്ന് വര്‍ഷം മുമ്പാണ് ഇവള്‍ കമ്പംമെട്ട് സ്റ്റേഷനില്‍ എത്തുന്നത്. അന്ന് മുതല്‍ ഇവിടുത്തെ കാവല്‍ക്കാരിയായി മാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഏതാനം നാളുകള്‍ക്ക് മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ വേണ്ട വിദഗ്ദ്ധമായ ചികിത്സ നല്‍കി.. ഇപ്പോള്‍ വീണ്ടും ബ്രൂണോ ജോലിയില്‍ സജീവമാണ്. സ്റ്റേഷനില്‍ മാത്രമല്ല സമീപത്തുള്ള ചെക്ക് പോസ്റ്റിലും ഇവള്‍ ഇടയ്ക്ക് ഡൂട്ടിക്കെത്തും.. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ പ്രീയപ്പെട്ടവളാണ് ബ്രൂണോ....

What's Your Reaction?

like

dislike

love

funny

angry

sad

wow