പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും പവ്വര്‍ ഹൗസ്- ചിന്നക്കനാല്‍ റോഡിന് ശാപമോക്ഷമില്ല

ദിവസ്സേന നൂറ് കണക്കിന് വിനോദ സ‍്ചാരികളാണ് ചിന്നക്കനാലിലേയ്ക്കെത്തുന്നത്. എന്നാല്‍ കൊച്ചി ധനുഷ്കൊടി ദേശീയപാതിയില്‍ പവ്വര്‍ ഹൗസില്‍ നിന്നും തിരിഞ്ഞ് ചിന്നക്കനാലിലേയ്ക്കുള്ള റോഡിലേയ്ക്ക് കയറിയാല്‍ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ വേണ്ടിവരും. റോഡുണ്ടെന്ന് പോലും പറയാന്‍ കഴിയില്ല.
ഭീമമന്‍ കുഴികള്‍ രൂപപ്പെട്ട് അതില്‍ ഉറവവെള്ളം നിറഞ്ഞ് കായലിന് സമാനമായി കിടക്കുന്നു. ചിന്നക്കനാലുകാരുടേയും വിനോദ സഞ്ചാരികളുടേയും ഈ ദുരിത യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ചെളിക്കുണ്ടായി മാറിയ കുഴിയില്‍ വാഴനട്ടും വെള്ളക്കെട്ടില്‍ വള്ളമിറക്കിയുമെക്കെയായി നാട്ടുകാര്‍ ഇനി നടത്താന്‍ സമരരമുറകളിലെ അടവുകള്‍ ഒന്നും ബാക്കിയില്ല.
എന്നിട്ടും അദികൃതര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും പുറം ലോകവുമായി ബന്ധപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ നേരിടുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തെ ഈ യാത്രാ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് നാട്ടുകാരുടെ നിലപാട്.