ഇടുക്കി മൂന്നാറിൽ ധനകാര്യ സ്ഥാപനം പൂട്ടീ ഉടമകള്‍ മുങ്ങിയതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്ത്

പള്ളിവാസലിലെ പായ്ക്കറ്റിങ് സെന്‍റര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അര്‍ബ്ബുത രോഗ ബാധിതകൂടിയാണ് പരാതിക്കാരിയായ പവന്‍തായ് മാടസ്വാമി.ആനച്ചാല്‍ അടിമാലി സ്വദേശികളായ രണ്ട് ഏജന്‍റുമാര്‍ പവന്‍തായെ സമീപിക്കുകയും കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് വീട്ടമ്മ അമ്പതിനായിരം രൂപ കമ്പനിയില്‍ നിക്ഷേപിച്ചത്. ഒരു വര്‍ഷ കാലവധിക്കാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ കാലവധി കഴിഞ്ഞ് പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് രണ്ട് മാസമായി സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയെന്ന വിവരം അറിയുന്നത്.
കമ്പനി അധികൃതരുമായി ബന്ധപ്പെടാനും കഴിയാതെ വന്നതോടെയാണ് പവന്‍തായി മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം സമാനമായരീതിയില്‍ മൂന്നാറിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് നിരവധി പേരില്‍ കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.