കേരള സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന് കീഴിലെ കട്ടപ്പന ഗവ: ഐ.ടി.ഐ യിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സഹപാഠിക്കായി കോഴിമലയിൽ പൂർത്തീകരിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ഇന്ന് നടക്കും

Sep 15, 2025 - 15:11
Sep 15, 2025 - 15:11
 0
കേരള സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന് കീഴിലെ കട്ടപ്പന ഗവ: ഐ.ടി.ഐ യിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്  സഹപാഠിക്കായി കോഴിമലയിൽ പൂർത്തീകരിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ഇന്ന് നടക്കും
This is the title of the web page

കേരള സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന് കീഴിലെ കട്ടപ്പന ഗവ: ഐ.ടി.ഐ യിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 110 ലെ വാളണ്ടിയേഴ്സ് സഹപാഠിക്കായി കോഴിമലയിൽ പൂർത്തീകരിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാന ദാന ചടങ്ങ് ഇന്ന് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പദ്ധതി ആലോചിക്കുമ്പോൾ അത് തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ ഭവനം ആയിരിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ദത്തു ഗ്രാമമായ കോവിൽമലയിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഊരാളി സമുദായത്തിൽ നിന്നുള്ള കുട്ടിയുടെ അപേക്ഷ പരിഗണിക്കുകയും ചെയ്തു.

 ട്രെയിനിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ചിരിക്കുന്ന വീട് കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ മൂലം പൂർത്തീകരിക്കാൻ കഴിയാതെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലായിരുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ കൃഷിപ്പണി ചെയ്യുന്ന മാതാപിതാക്കളും നഴ്സിങ്ങിന് പഠിക്കുന്ന ഒരു സഹോദരിയും ഉൾപെട്ട ഈ കുടുംബത്തിന് അത്താണി ആകുവാനും ഈ വീടിൻ്റെ നിർമ്മാണം പൂർത്തീകരിക്കുവാനും എൻഎസ്എസ് യൂണിറ്റ് തീരുമാനിക്കുക യായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

50 രൂപയുടെ സമ്മാന കൂപ്പണുകൾ നിർമ്മിച്ച് ഐടിഐയിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ ഇതിനായി 197500/- രൂപ സമാഹരിക്കുകയും നറുക്കെടുപ്പിലൂടെ 9 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  ഐടിഐയിലെ എൻ.എസ്.എസ് യൂണിറ്റിലെയും വിവിധ ട്രേഡുകളിലെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു നിർമ്മാണ പ്രവർത്തികൾ മുന്നോട്ടു കൊണ്ടുപോയത്.

ഫിറ്റർ ട്രേഡിലെ കുട്ടികൾ രണ്ട് മേസ്തിരിമാരുടെ സഹായത്തോടുകൂടി ഭിത്തി തേപ്പ്, പ്ലാസ്റ്ററിംഗ് വർക്കുകളും പ്ലംബർ ട്രെയിനികൾ പ്ലംബിംഗ് വർക്കുകളും വയർമാൻ ട്രേഡ് ഇൻസ്ട്രക്ടർ സിമൽ തോമസിന്റെ നേതൃത്വത്തിൽ വയർമാനിലെ കുട്ടികൾ വയറിങ്ങിന് ആവശ്യമായിട്ടുള്ള പ്രാഥമിക ജോലികളും പൂർത്തീകരിച്ചു. ഇവരോടൊപ്പം ഇലക്ട്രീഷൻ ട്രേഡിലെ കുട്ടികളും ഇലക്ട്രീഷ്യൻ സൂപ്പർവൈസറും ഒത്തുചേർന്നപ്പോൾ സ്നേഹ ഭവനത്തിന്റെ ഇലക്ട്രിഫിക്കേഷൻ വർക്കുകൾ പൂർണമായും ചെയ്യുവാൻ സാധിച്ചു. 

രണ്ട് കിടപ്പുമുറികളും ഒരു സ്വീകരണ മുറിയും ഒരു അടുക്കളയും ഒരു ബാത്ത് റൂമും അടങ്ങുന്ന ഈ കൊച്ചു സ്നേഹ ഭവനത്തിൻ്റെ പെയിൻ്റിംഗ് വർക്കുകൾ ഫിറ്റർ ട്രെയിനീസിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുനൽകി.  2 മണിക്ക് നടക്കുന്ന ചടങ്ങിൽ വ്യവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ്,ഐ.ടി.ഡി പ്രോഗ്രാം കോഡിനേറ്റർ വാസുദേവൻ.പി, സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ദേവിപ്രിയ, എന്നിവർ ചേർന്ന് സ്നേഹ ഭവന സമർപ്പണം നിർവഹിക്കുന്നു.

2024 -25 വർഷത്തിന്റെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഐ.ടി.ഐ യിലെ വിവിധ ട്രേഡുകളിലെ കുട്ടികളുടെ സഹകരണത്തോടെയാണ് സ്നേഹ ഭവനത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ഐ.ടി.ഐ പ്രിൻസിപ്പാൾ സുമേഷ് , സംസ്ഥാന ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ, അസിസ്റ്റൻറ് പ്രോഗ്രാം കോഡിനേറ്റർ പ്രവീൺചന്ദ്, വൈസ് പ്രിൻസിപ്പാൾ ശ്രീ ജോൺസൺ കെ എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സാദിഖ്.എ,നിഷാദ് ഹമീദ്, ശ്രീജ ദിവാകരൻ,വിവിധ ജില്ലകളിൽ നിന്നുള്ള ഐ.ടി.ഡി സെൽ പ്രോഗ്രാം ഓഫീസർ, സ്റ്റാഫ് സെക്രട്ടറി മിലൻദാസ് തുടങ്ങിയവർ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow