നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ യോഗം കട്ടപ്പനയിൽ നടന്നു

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ യോഗം കട്ടപ്പനയിൽ നടന്നു.ജസ്റ്റിസ് പി മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാശ സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി. ഇതിൻെറ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ യോഗമാണ് കട്ടപ്പനയിൽ വച്ച് നടന്നത്. വർഷങ്ങൾക്ക് മുമ്പ് കട്ടപ്പനയിൽ കമ്മറ്റിയുടെ പ്രവർത്തനം ഉണ്ടായിരുന്നു.എന്നാൽ പിന്നീട് ഇത് നിർജീവമായിരുന്നു. ഇതിനുശേഷമാണ് വീണ്ടും കമ്മറ്റിയെ പുനർ ജീവിപ്പിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.ഇതിൻെറ ഭാഗമായാണ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം കട്ടപ്പനയിൽ വച്ച് സംഘടിപ്പിച്ചത്. ജസ്റ്റിസ് പി മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് പുതിയ കമ്മറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.
സംസ്ഥാന ചെയർമാൻ ഷാനവാസ് മേത്തർ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. അഖിലേന്ത്യ വർക്കിംഗ് ചെയർമാൻ കെ യു ഇബ്രാഹിം, സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രേംകുമാർ എന്നിവർ സംസാരിച്ചു ബിനു മാത്യു ,ഡോക്ടർ സജീവ് ദാസ് എന്നിവർ നേതൃത്വം വഹിച്ചു.
പ്രസിഡണ്ടായി ബിനു മാത്യുവിനെയും ജനറൽ സെക്രട്ടറിയായി ഡോക്ടർ സജീവ് ദാസിനെയും വൈസ് പ്രസിഡണ്ടായി രാജ ആന്റണി, ബീന ടോം എന്നിവരേയും തെരഞ്ഞെടുത്തു.