തോട്ടം തൊഴിലാളികളെ തോട്ടങ്ങളുടെ മാനേജ്‌മെന്റിൽ ഉൾപ്പെടുത്താൻ വേണ്ട നിയമ നിർമ്മാണം നടത്താൻ സർക്കാരുകളെ പ്രാപ്തമാക്കുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി ബിൽ ശ്രീ. ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ അവതരിപ്പിച്ചു

Jul 29, 2024 - 20:41
 0
തോട്ടം തൊഴിലാളികളെ തോട്ടങ്ങളുടെ മാനേജ്‌മെന്റിൽ ഉൾപ്പെടുത്താൻ വേണ്ട നിയമ നിർമ്മാണം നടത്താൻ സർക്കാരുകളെ പ്രാപ്തമാക്കുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി ബിൽ ശ്രീ. ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ അവതരിപ്പിച്ചു
This is the title of the web page

കേരളത്തിലെ തോട്ടം മേഖലയുടെ ജീവനാഡിയാണ് തൊഴിലാളികൾ. തോട്ടങ്ങൾ ലാഭത്തിൽ ആക്കുന്നതും, കൃത്യമായി പ്രവർത്തിക്കുന്നതും തൊഴിലാളികൾ ജീവിതം അവിടങ്ങളിൽ ഹോമിച്ചുകൊണ്ട് പ്രവർത്തിക്കുന്നത് കൊണ്ടാണ്. മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി, തോട്ടത്തിന് പുറത്ത് ഒരു ജീവിതം ഇല്ലാത്തവർ ആണ് തോട്ടം തൊഴിലാളികൾ. അതിനാൽ തന്നെ തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പോരാത്തതിന്, തോട്ടങ്ങളുടെ വളർച്ചയിൽ തൊഴിലാളി ജീവിതം കൊണ്ടാർജ്ജിച്ചെടുത്ത പാഠങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാവുന്നതാണ്. ഇതൊക്കെ പരിഗണിച്ചു, ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ ഭേദഗതി ചെയ്യാനുള്ള സ്വകാര്യ ബിൽ ആണ് ശ്രീ. ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ അവതരിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭരണഘടനാ ഭേദഗതി നടപ്പിൽ വന്നാൽ ഓരോ സംസ്ഥാനങ്ങൾക്കും, അവർക്ക് കീഴിലുള്ള തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ മാനേജ്‌മെന്റിൽ ഉൾപ്പെടുത്തുന്ന രീതിയിൽ നിയമങ്ങൾ കൊണ്ട് വരാൻ നിർദ്ദേശക തത്വം ഒരു പ്രചോദനമാവും.

What's Your Reaction?

like

dislike

love

funny

angry

sad

wow