ബിഎംഎസ് പദയാത്രയ്ക്ക് കട്ടപ്പനയിൽ തുടക്കം

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിഎംഎസ് കട്ടപ്പന നഗരസഭാപരിധിയിൽ പദയാത്ര തുടങ്ങി. പാറക്കടവിൽ ജില്ലാ സമിതിയംഗം പി ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വിലക്കയറ്റം തടയുക, ക്ഷേമനിധി- ക്ഷേമപെൻഷൻ 6000 രൂപയായി വർധിപ്പിക്കുക, മിനിമം വേതനം 27900 രൂപയായി ഉയർത്തുക, മണൽവാരൽ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിർമാണ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, നഗരസഭകേന്ദ്രങ്ങളിൽ ഒക്ടോബർ 14 വരെ പദയാത്ര നടത്തുന്നത്.
ജാഥ ക്യാപ്റ്റൻ ഷിജു കെ.ആർ, മാനേജർ സുധീഷ് എസ്, മേഖലാ സെക്രട്ടറി പി പി ഷാജി, വി ടി ശ്രീകുമാർ, കെ ആർ രാജൻ, ആർ പ്രസാദ്, ജിൻസ് ജോസഫ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും