ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവിശ്യപ്പെട്ട് ഉപരോധ സമരം നടത്തി

ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവിശ്യപ്പെട്ട് ഉപരോധ സമരം നടത്തി. കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.തെക്കിന്റെ കാശ്മീരായ മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ,സൂര്യനെല്ലി മേഖല.
ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഈ പ്രദേശത്തേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ല.
ദേശീയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും റോഡ് പഴയപടി തന്നെ.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും,എം എൽ എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തിട്ടും നാളിതുവരെ യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചത്.
ചിന്നക്കനാൽ -വിലക്ക് റോഡ്,സൂര്യനെല്ലി- ഗുണ്ടുമല റോഡുകളുടെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് സൂര്യനെല്ലി ടൗണിൽ റോഡ് ഉപരോധിച്ചത് രാവിലെ ഏഴരയോട് കൂടി ആരംഭിച്ച ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടു നിരവധി വാഹങ്ങളും വിനോദ സഞ്ചാരികളും റോഡിൽ കുടുങ്ങി മണ്ഡലം പ്രസിഡന്റ് പി വെൽ മണിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധസമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി മുരുകപാണ്ടി ഉത്‌ഘാടനം ചെയ്‌തു.
റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ദേശീയ പാത ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാണ്ടി രാജ്,ആർ വള്ളിയമ്മാൾ,ഗൗരി പാൽക്കനി,വേളാംങ്കണ്ണി,ബിജു പി ആന്റണി,പ്രഭാകരൻ,രാജ,ചെല്ലം തുടങ്ങിയവർ പങ്കെടുത്തു.