കട്ടപ്പന പോർസ്യുങ്കുല ആശ്രമ ദൈവാലയത്തിൽവിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാളും, റവ. ഫാ. മാത്യു വയലാ മണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷനും 2025 സെപ്തംബർ 28, 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കും

കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷവും ബൈമ്പിൾ കൺവെൻഷനും ആശ്രമത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും,സൂര്യകീർത്തനം - രചനയുടെ 800- വാർഷികവും, 2025 സെപ്തംബർ 28, 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ.വൈകുന്നേരം 4 pm മുതൽ രാത്രി 9 വരെ കട്ടപ്പന പോർസുങ്കല ആശ്രമ ദൈവാലത്തിൽ വച്ചു നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി സുപ്രസിദ്ധ വചന പ്രഘോഷകൻ വയനാട്,വടുവൻചാൽ, അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടർ, റവ. ഫാ. മാത്യു വയലാ മണ്ണിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്തംബർ 28.29.30 തീയതികളിൽ നടത്തപെടുകയാണ്. ഒക്ടോബർ 1 ന് നടക്കുന്ന ഗോൾഡൻ ജൂബിലീ സമാപന ആഘോഷത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കർമ്മികത്യത്തിൽ ആഘോഷമായ വി. കുർബാന അർപ്പണം നടക്കും.
സഹകാർമികരയായി അസ്സിസി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ, റവ. ഫാ ജോർജ് ആന്റണി,ഭരണങ്ങാനം അസ്സിസി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ, റവ. ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമത്തിന്റെ മുൻകാല സുപ്പീരിയർമാർ തുടങ്ങിയവർ പങ്കെടുക്കുന്നതുമാണ്.ഗോൾഡൻ ജുബിലീ സമാപനത്തിലും, തിരുനാൾ ആഘോഷത്തിലും, ബൈബിൾ കൺവെൻഷനിലും പങ്കെടുത്തു ദൈവാനുഹ്രഹം പ്രാപിക്കാൻ ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.