കൃഷി വകുപ്പ് കട്ടപ്പന ബ്ലോക്കിന്റെ കീഴിൽ ഇരട്ടയാർ കൊച്ചു കാമാക്ഷിയിൽ ഫാം സ്കൂൾ സംഘടിപ്പിച്ചു

കട്ടപ്പന ബ്ലോക്കിന്റെ കീഴിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കൊച്ചുകുന്നേൽ ഷാജൻ ഫിലിപ്പിന്‍റെ കൃഷിയിടത്തിൽ വെച്ചാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെയും ആത്മ ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഫാംസ്കൂൾ നടത്തിയത്. പരിശീലന ക്ലാസ്സിൽ ഇരട്ടയാർ കൃഷി ഓഫീസർ ഡെല്ലാ തോമസ് വിഷയ അവതരണം നടത്തി .പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ റിട്ടയേഡ് പ്രൊഫസർ & ഹെഡ് എം മുരുകൻ ഏലം കൃഷിയിലെ മണ്ണ് സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെ പറ്റിയും വിവിധ രോഗങ്ങളെ പറ്റിയും ക്ലാസ് നയിച്ചു.
ഇരട്ടയാർ കൃഷിഭവന്‍ പരിധിയിലുളള നാല്പതോളം കര്‍ഷകര്‍ ഫാം സ്കൂളില്‍ പങ്കെടുത്തു.തുടർന്ന് മൂന്നാഴ്ചകളിലായി നടക്കുന്ന ക്ലാസുകളില്‍ കൃഷി ശാസ്ത്രജ്ഞന്മാർ ക്ലാസ് നയിക്കും. ക്ലാസിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കർഷകരും കൃഷി ഓഫീസർ ഡെല്ലാ തോമസ് അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രജിസ്മിത, കൃഷി അസിസ്റ്റൻറ് ഷക്കീല ടി യു,ആത്മ ഇടുക്കിയുടെ അസിസ്റ്റൻറ് ടെക്നോളജി മാനേജർ അജിത്ത് വി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു..