കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന യുവജാഗരൺ ഫോക്ക് ക്യാമ്പയിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ HIV – AIDS ബോധവത്കരണ മാജിക് ഷോ നടന്നു

*കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന യുവജാഗരൺ ഫോക്ക് ക്യാമ്പയിന്റെ ഭാഗമായി മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ HIV – AIDS ബോധവത്കരണ മാജിക് ഷോ നടന്നു. മജീഷ്യൻ R. C ബോസും സംഘവും നടത്തിയ മാജിക് ഷോ കുട്ടികൾക്ക് ഒരേ സമയം ഉല്ലാസവും അറിവും പകരുന്നതായി.
സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ. എൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാർ വി.ജെ സ്വാഗതവും പാർവ്വതി അനിൽകുമാർ നന്ദിയും പറഞ്ഞു. വോളൻ്റിയർ ലീഡർമാരായ ആദിത്യൻ അരവിന്ദ്, അനന്തകൃഷ്ണൻ, ആദിത്യ സാബു തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ അമീർ കണ്ടൽ, ജിനേഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.