കട്ടപ്പന ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാഘോഷയാത്ര നടന്നു

കട്ടപ്പന ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാ ശോഭാ യാത്ര നടന്നു,കട്ടപ്പന ടിവി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇടുക്കിക്കവല ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ സമാപിച്ചു.ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി .കേരളത്തിൽ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നത്.
കട്ടപ്പന ടിവി ജംഗ്ഷനിൽ നിന്നും നൂറുകണക്കിന് ശ്രീകൃഷ്ണ വേഷധാരികളായ കുട്ടികൾപങ്കെടുത്ത ഘോഷയാത്ര വർണ്ണാഭമായിരുന്നു.കട്ടപ്പന സെൻട്രൽ ജംഗ്ഷനിലും ഇടുക്കി കവലയിലും നടത്തിയ ഉറിയടി കാണാൻ നിരവധി പേരാണ് എത്തിയത്.നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേഘങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടത്തിയത്.