കട്ടപ്പന ഹെഡ് ലോഡ് ആൻഡ് ടിംബർ വർക്കേഴ്‌സ് യൂണിയൻ അന്പലക്കവല യൂണിറ്റ് സമ്മേളനം നടന്നു

കട്ടപ്പന ഹെഡ് ലോഡ് ആൻഡ് ടിംബർ വർക്കേഴ്‌സ് യൂണിയൻ അന്പലക്കവല യൂണിറ്റ് സമ്മേളനം നടന്നു. അപ്‌കോസ് ഹാളിൽ(വി എസ് അച്ച്യൂതാനന്ദൻ നഗർ) യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി ആർ സജി ഉദ്‌ഘാടനം ചെയ്‌തു. കെ ആർ സന്തോഷ് അധ്യക്ഷനായി. ഒ എം സനീഷ് അനുശോചന പ്രമേയവും, കെ പി പ്രദീപ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
കൺവീനർ കെ ജെ സജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. കെ ജെ സജുവിനെ കൺവീനറായും ഒ എം സനീഷിനെ ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു. നേതാക്കളായ ടോമി ജോർജ്, സി ആർ മുരളി, വി സി സിബി, എം ആർ റെജി, എന്നിവർ സംസാരിച്ചു.